കത്തോലിക്ക കോൺഗ്രസ് പരാതി നൽകി
1596255
Wednesday, October 1, 2025 7:58 AM IST
കോടഞ്ചേരി: മനുഷ്യ -വന്യ ജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് സർക്കാർ സംഘടിപ്പിച്ച തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് മുന്നൂറോളം പരാതികൾ സ്വീകരിച്ച് വനം വകുപ്പ് ഹെൽപ് ഡെസ്കിലെ ഉദ്യോഗസ്ഥന് കൈമാറി.
കൂടാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം നേടുന്നതിന് വേണ്ട നിർദ്ദേശങ്ങളും സമർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, ഷിജി അവനൂർ, ജോജോ പള്ളിക്കാമടത്തിൽ, ബിബിൻ കുന്നത്ത്, ജോസഫ് നടുവിലേടത്ത്, അനീഷ് ചക്കാലക്കൽ എന്നിവർ നേതൃത്വം നൽകി.