സിവില്‍ സ്റ്റേഷനില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു
1596480
Friday, October 3, 2025 4:59 AM IST
കോഴിക്കോട്: സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അനാച്ഛാദനം ചെയ്തു.
ഗ്രാജ്വേറ്റ് അസോസിയേഷന് ഓഫ് കണ്‍സള്‍ട്ടന്റ് എന്‍ജിനീയേഴ്സാണ് ഗാന്ധി പ്രതിമ നിര്‍മിച്ച് നല്‍കിയത്. പ്രശസ്ത ശില്പി ബിജു മുചുകുന്നാണ് കോണ്‍ക്രീറ്റില്‍ ശില്പം ഒരുക്കിയത്.
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടന്നു.എഡിഎം പി സുരേഷ്, കളക്ടറേറ്റ് ജീവനക്കാര്‍, ഗ്രാജ്വേറ്റ് അസോസിയേഷന് ഓഫ് കണ്‍സള്‍ട്ടന്റ് എന്‍ജിനീയേഴ്സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.