പേരാമ്പ്ര ഉപജില്ലാ പ്രവൃത്തി പരിചയമേള 22ന് കൂരാച്ചുണ്ടിൽ
1596259
Wednesday, October 1, 2025 7:58 AM IST
കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാ പ്രവൃത്തി പരിചയമേള 22 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തോമസ് യുപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും.
മേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് മേളയെ കുറിച്ചുള്ള വിഷയാവതരണം നടത്തി.
എച്ച്എം ഫോറം കൺവീനർ കെ. സജീവൻ, ജോയിന്റ് കൺവീനർ പി. രാമചന്ദ്രൻ, പ്രധാനാധ്യാപകരായ ഷിബു മാത്യൂസ്, ബിജു മാത്യു, പിടിഎ പ്രസിഡന്റുമാരായ സണ്ണി എമ്പ്രയിൽ, ജലീൽ കുന്നുംപുറത്ത്, ജയ്സൺ ജോസഫ്, പിഇസി കൺവീനർ മനോജ് തോമസ്, സബ് ജില്ലാ പ്രവൃത്തി പരിചയ മേള കൺവീനർ നീതു എം. പോൾ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ചെയർമാനും, സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ രക്ഷാധികാരിയും, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി കുര്യൻ കൺവീനറുമായുള്ള 101 അംഗ കമ്മിറ്റിക്ക് രൂപം നൽകി.