നിരവധി മോഷണ കേസുകളിലെ പ്രതിയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു
1596470
Friday, October 3, 2025 4:38 AM IST
കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി വീണ്ടും ജയിലില്‍ അടച്ചു. കുന്നമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ അറിയപ്പെടുന്ന കുറ്റവാളിയായ പെരിങ്ങളം അറപ്പൊയില്‍ വീട്ടില്‍ മുജീബി(39)നെ ആണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
പ്രതിക്ക് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിലായി പണവും ആഭരണവും പിടിച്ചുപ്പറി നടത്തിയതിനും വാഹനങ്ങള്‍ മോഷ്ടിച്ചതിനും വീടുകളും മറ്റും കുത്തി തുറന്ന് കവര്‍ച്ച നടത്തിയതിനും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
2024ല്‍ കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ ആയിരുന്ന പ്രതി ഈ വര്‍ഷം പുറത്തിറങ്ങിയശേഷം കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഒരു ബൈക്ക് മോഷണ കേസിലും തലശേരിയില്‍ മറ്റൊരു മോഷണ കേസിലും ഉള്‍പ്പെട്ട് കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു.
തുടര്‍ച്ചയായി മോഷണ കേസുകളില്‍ ഉള്‍പ്പെടുകയും പൊതുസമൂഹത്തിന് ഭീഷണിയായി മാറുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതിക്കെതിരേ കുന്നമംഗലം പോലീസ് കാപ്പ നടപടി സ്വീകരിച്ചത്.
കുന്നമംഗലം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കിരണ്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന് സമര്‍പ്പിച്ച ശിപാര്‍ശയിലാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ നടപടി.