വയോധികയുടെ സ്വർണമാല കവർന്നു
1596261
Wednesday, October 1, 2025 7:58 AM IST
ചക്കിട്ടപാറ: അസുഖ ബാധിതയായ വയോധികയെ കബളിപ്പിച്ച് സ്വർണ മാല കവർന്നതായി ആക്ഷേപം. ചക്കിട്ടപാറ പഞ്ചായത്തിലെ കൊത്തിയപാറ - മുടിയഞ്ചാൽ റോഡ് ഭാഗത്ത് ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.
കടയിൽ പോയി വരികയായിരുന്ന വയോധികയുടെ കഴുത്തിലണിഞ്ഞ ഒന്നേ കാൽ പവൻ വരുന്ന സ്വർണമാലയാണ് പരിചയം നടിച്ച് വഴി പോക്കൻ കവർന്നത്. ഇയാൾ വയോധികയോട് പണം ചോദിച്ചു. ഇല്ലെന്നറിയിച്ചപ്പോൾ മാല ആവശ്യപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് മാല കാണാതായത്. വയോധികക്ക് പ്രായത്തിന്റെ ബുദ്ധിമുട്ടുണ്ട്. സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.