സിഎം വിത്ത് മി പരിപാടി പരാജയമെന്ന്
1596472
Friday, October 3, 2025 4:38 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സിഎം വിത്ത് മി പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായി പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫില്‍. വിളിച്ചാല്‍ ഒന്നില്ലെങ്കില്‍ പരിധിക്ക് പുറത്ത് അല്ലെങ്കില്‍ ബിസിയെന്നാണ് മറുപടിയെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ലഭിച്ചാല്‍ തന്നെ മുഖ്യമന്ത്രിയുടെ റെക്കോര്‍ഡ് ചെയ്ത് വോയിസ് കേള്‍ക്കാം എന്നല്ലാതെ കണക്ട് ചെയ്യാന്‍ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരേ ഉയര്‍ന്ന ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നും മുഖം രക്ഷിക്കാന്‍ ആവിഷ്കരിച്ച പദ്ധതി ആദ്യദിവസം തന്നെ പരാജയപ്പെട്ടത് തെളിവ് സഹിതം പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.