എഐവൈഎഫ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
1596482
Friday, October 3, 2025 4:59 AM IST
കോഴിക്കോട്: ഗാന്ധിജയന്തി ജയന്തി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടന്ന ജില്ലാതല ശുചീകരണ പ്രവര്‍ത്തനം എഐ വൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. എ.ടി റിയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഐ സൗത്ത് മണ്ഡലം സെക്രട്ടറി പി.അസീസ് ബാബു, അനു കൊമ്മേരി, എന്‍. നിമിഷ എന്നിവര്‍ സംസാരിച്ചു. ഡോ. ഹസീന കരീം, ഡോ. ഷാജഹാന്, റംലത്, സോയുസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.