പേരാമ്പ്ര ഉപജില്ലാ കായിക മേള ഏഴ്, എട്ട് തീയതികളിൽ കല്ലാനോട്
1596260
Wednesday, October 1, 2025 7:58 AM IST
കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാ കായികമേള ഏഴ്, എട്ട് തിയതികളിൽ കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി സ്റ്റേഡിയത്തിൽ നടക്കും. കായിക മേളയുടെ സ്വാഗത സംഘം രൂപീകരണ യോഗം കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഉപജില്ല എഇഒ കെ.വി. പ്രമോദ് വിശദീകരണവും മുഖ്യപ്രഭാഷണവും നടത്തി.
കൂരാച്ചുണ്ട് പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, സണ്ണി പുതിയകുന്നേൽ, പ്രിൻസിപ്പൽ സജി കരോട്ട്, എച്ച്എം ഫോറം കൺവീനർ സജീവൻ, പിടിഎ പ്രസിഡന്റ് ഷാജി വലിയവീട്ടിൽ, എഎസ്ഐ രാജേഷ്, കല്ലാനോട് ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.സി. ബിജു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ചെയർമാനായും, കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജി കരോട്ട് ജനറൽ കൺവീനറായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.