വന്യജീവി ആക്രമണം ലഘൂകരിക്കൽ; ചക്കിട്ടപാറയിൽ ലഭിച്ചത് 533 പരാതികൾ
1596252
Wednesday, October 1, 2025 7:58 AM IST
ചക്കിട്ടപാറ: കഴിഞ്ഞ മാസം 16 മുതൽ 30 വരെ വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെ പരിധിയിൽപെടുന്ന ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിൽ നിന്ന് മൊത്തം 533 പരാതികൾ ലഭിച്ചു. പഞ്ചായത്ത് ഓഫീസിൽ ഏർപ്പെടുത്തിയ ഹെൽപ്പ് ഡെസ്ക് വഴി 502 പരാതികൾ കിട്ടി. റെയിഞ്ച് ഓഫീസിൽ 31 പരാതികളും ലഭിച്ചു.
കിട്ടിയ പരാതികൾ പഞ്ചായത്ത് ഓഫീസിൽ വച്ച് പ്രസിഡന്റ് കെ. സുനിൽ പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.എൻ. രാജേഷിനു കൈമാറി. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഭരണ സമിതി അംഗങ്ങളായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, ബിന്ദു വത്സൻ, ബിന്ദു സജി, എം.എം. പ്രദീപൻ, വിനീത മനോജ്, വിനിഷ ദിനേശൻ എന്നിവരും ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ടി.വി. ബിനീഷ്, എം.കെ.പത്മനാഭൻ, വി.കെ. നിതരാജ്, ആർ. കൃഷ്ണപ്രിയ, സി. അരുണിമ, കെ.കെ. പ്രകാശൻ, കർഷകരായ സുനിൽ പരുത്തിപ്പാറ, ഷാജി വാലുമണ്ണേൽ എന്നിവർ സംബന്ധിച്ചു.