കൂരാച്ചുണ്ട് സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കണമെന്ന്
1596485
Friday, October 3, 2025 4:59 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിച്ച് കൂരാച്ചുണ്ട് സബ് ട്രഷറി അതിലേക്ക് മാറ്റുവാന്‍ അവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കുടുംബസംഗമം ആവശ്യപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ അമ്മദ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സി.എ. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.കെട്ടിട നിര്‍മ്മാണ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച അമ്മാറമ്പത്ത് എ.വി ഗോപാലന്, വേള്‍ഡ് അത്ലറ്റിക് റഫറി സെലക്ഷനില്‍ ബ്രോണ്‍സ് ലെവല്‍ നേടിയ ഡോ.റോയി.വി ജോണ്‍, അഗ്രി ടെക് ഓട്ടോമേഷനില്‍ മികവ് തെളിയിച്ച യുവ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അഭിനവ് ബാവോസ്, അവാര്‍ഡ് നേടിയ ജൈവ കര്‍ഷകനായ എം.ജെ അബ്രഹാം എന്നിവരെ ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ദേവസ്യ കെ. വര്‍ഗീസ് ആദരിച്ചു.
എംസി ജോയി മറ്റത്തില്‍, ജോയ്സി സിറിയക്, തമ്പാന് തോമസ്, ആന്‍സി ജോസഫ്, ജോളി ജോര്‍ജ്,സിറിയക് ചെറിയാന്, ജേക്കബ് കോച്ചേരി,ജെ.ബാവോസ് മാത്യു, സാംസ്കാരിക വേദി കണ്‍വീനര്‍ ഒ.ഗോപിനാഥന്, യൂണിറ്റ് സെക്രട്ടറി കെ.എ ചാക്കോച്ചന് എന്നിവര്‍ പ്രസംഗിച്ചു.