കാത്തലിക് യംഗ് മെന്‍സ് അസോ. ബൈബിള്‍ കലോത്സവം
1596484
Friday, October 3, 2025 4:59 AM IST
കോഴിക്കോട്: കാത്തലിക് യംഗ് മെന്‍സ് അസോസിയേഷന് ബൈബിള്‍ കലോത്സവം സെന്റ് വിന്‍സന്റ് കോളനി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു .
പ്രസിഡണ്ട് തോമസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ചാരിറ്റി സിസ്റ്റേഴ്സ് കോഴിക്കോട് പ്രൊവില്‍ഷ്യല്‍ സിസ്റ്റര്‍ ഫിലോ ജോസഫ് ബൈബിള്‍ സന്ദേശം നല്കി .ഹോളി റെഡിമര്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അജി മരിയ , ലിറ്റററി കണ്‍വീനര്‍ ജിയോ ജയ്സണ്‍ , സെക്രട്ടറി ജെയിന് അറക്കല്‍, വിവിയന്‍ ഡിക്രൂസ് ,സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എം ലതിക എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് നഗരത്തിലെ 19 കത്തോലിക്കാ ദേവാലയങ്ങളില്‍ നിന്നായി 600-ല്‍പരം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ സിറ്റി സെന്റ് ജോസഫ് ചര്‍ച്ച് കോഴിക്കോട് ചാമ്പ്യന്മാരായി.രണ്ടാം സ്ഥാനം ചേവായൂര്‍ നിത്യസഹായമാതാ ചര്‍ച്ച് നേടി.വിജയികള്‍ക്കുള്ള ട്രോഫിയും സമ്മാനങ്ങളും ഡിസംബര്‍ 20ന് നടക്കുന്ന സിവൈഎംഎ കരോള്‍ഗാന മത്സര ദിനത്തില്‍ വിതരണം ചെയ്യും.