യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം
1596487
Friday, October 3, 2025 5:03 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ പ്രചാരണത്തിന് മറുപടിയായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് അങ്ങാടിയില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ്, വൈസ് പ്രസിഡന്റ് വിന്‍സി തോമസ്, പഞ്ചായത്തംഗങ്ങളായ അരുണ്‍ ജോസ്, സണ്ണി പുതിയകുന്നേല്‍, റസീന യൂസഫ്, നേതാക്കളായ ഷാജു കാരക്കട, വി.എസ് ഹമീദ്, ആന്‍ഡ്രൂസ് കട്ടിക്കാന തുടങ്ങിയവര്‍ പ്രസംഗിച്ചു.