കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
1596026
Tuesday, September 30, 2025 10:27 PM IST
കുന്നമംഗലം: സ്കൂട്ടറില്‍ കാറിടിച്ച് യുവാവ് മരിച്ചു. പരിയങ്ങാട് എസ് വളവ് ആറ്റുപുറത്ത് രാജന്റെ മകന് ബിജിന് രാജ് (41) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ വെസ്റ്റ് മണാശേരിയിലാണ് അപകടമുണ്ടായത്. പലഹാരം വിതരണം നടത്തുന്ന ജോലിയായിരുന്നു ബിജിന്രാജിന്. കെഎംസിടി ആശുപത്രിയിലേക്ക് പലഹാര വിതരണത്തിനായി പോകുമ്പോള്‍ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കെഎംസിടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മാതാവ്: ബീന. സഹോദരങ്ങള്‍: ജിജിന് രാജ് , ഷിജിന് രാജ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.