പ്രഥമ ശുശ്രൂഷ പരിശീലനം നൽകി
1596258
Wednesday, October 1, 2025 7:58 AM IST
കൂരാച്ചുണ്ട്: വോളണ്ടിയർമാർക്കുള്ള പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി കൂരാച്ചുണ്ട് സെന്റ് തോമസ് പാരീഷ് ഹാളിൽ നടത്തി. എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പി.എം. യുംന, പി. ദീപക്, മുഹമ്മദ് ഷാനിദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, കൂരാച്ചുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അസ്ലം ഫാറൂഖ്, ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ എന്നിവർ പ്രസംഗിച്ചു. തുടർ പരിശീലനം നൽകുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.