മാ​ന​ന്ത​വാ​ടി എം​ജി​എം​എ​ച്ച്എ​സ്എ​സും ജി​വി​എ​ച്ച്എ​സ്എ​സും ഇ​ഞ്ചോ​ടി​ഞ്ച്
Friday, December 9, 2022 12:14 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ റ​വ​ന്യു ക​ലോ​ത്സ​വം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മാ​ന​ന്ത​വാ​ടി എം​ജി​എം​എ​ച്ച്എ​സ്എ​സും ജി​വി​എ​ച്ച്എ​സ്എ​സും ഇ​ഞ്ചോ​ടി​ഞ്ച്. ഇ​ന്ന​ലെ രാ​ത്രി​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് (ജ​ന​റ​ൽ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 136 പോ​യ​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി എം​ജി​എം​എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ലു​ള്ള​ത്. 134 പോ​യ​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. 115 പോ​യ​ന്‍റു​മാ​യി ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ എ​ച്ച്എ​സ്എ​സ് ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. 101 പോ​യ​ന്‍റു​മാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് നാ​ലാ​മ​താ​ണ്.

നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ 98 പോ​യ​ന്‍റു​മാ​യി ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ട്. ഉ​പ​ജി​ല്ല​ക​ളി​ൽ 684 പോ​യ​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി കി​രീ​ട​മു​റ​പ്പി​ക്കു​ന്ന​ത​ര​ത്തി​ൽ ആ​ധി​പ​ത്യം തു​ട​രു​ക​യാ​ണ്.

മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​ന്‍റെ​യും എം​ജി​എം എ​ച്ച്എ​സ്എ​സി​ന്‍റെ​യും മു​ന്നേ​റ്റ​മാ​ണ് മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലക്ക് ക​രു​ത്തു​പ​ക​ർ​ന്ന​ത്. ഉ​പ​ജി​ല്ല​യി​ൽ 633 പോ​യ​ന്‍റു​മാ​യി വൈ​ത്തി​രി ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 625 പോ​യ​ന്‍റു​മാ​യി ബ​ത്തേ​രി മൂ​ന്നാ​മ​താ​ണ്.