ഫാ. ജോസഫ് ആനിത്താനം പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം നാളെ
1243645
Sunday, November 27, 2022 4:25 AM IST
കരുണാപുരം: കരുണാപുരം സെന്റ് ജൂഡ്സ് ദേവാലയ വികാരി ഫാ. ജോസഫ് ആനിത്താനത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം നാളെ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ സമൂഹബലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ദിവ്യബലി മധ്യേ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം വചനസന്ദേശം നൽകും. വൈകുന്നേരം 4.15ന് നടക്കുന്ന അനുമോദന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തും.
റവ. ഡോ. തോമസ് തെങ്ങുംപള്ളി, ഫാ. സിബി ആനിത്താനം, ഫാ. ജിയോ പുളിക്കൽ, പഞ്ചായത്തംഗം തങ്കമ്മ സണ്ണി, സിഎംസി പ്രൊവിൻഷ്യാൾ സിസ്റ്റർ ലിറ്റിൽ തെരേസ് എന്നിവർ പ്രസംഗിക്കും. ജൂബിലേറിയൻ ഫാ. ജോസഫ് ആനിത്താനം മറുപടി പ്രസംഗം നടത്തും. സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ സിബി കുന്നേൽ സ്വാഗതവും ട്രസ്റ്റി ജോജി പുളിച്ചമാക്കൽ നന്ദിയും പറയും. തുടർന്ന് സ്നേഹവിരുന്ന്.