ജനപ്രതിനിധികളെ ആദരിച്ചു
1245960
Monday, December 5, 2022 1:01 AM IST
കുടിയാന്മല: ത്രിതല പഞ്ചായത്തുകളിലൂടെ കുടിയാന്മലയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾക്ക് ആദരം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോഷി കണ്ടത്തിൽ, നടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാജു ജോസഫ് കൊന്നക്കൽ, അലക്സ് ചുനയൻമാക്കൽ, എരുവേശി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോയ് ജോൺ കുറിച്ചേൽ, ഷൈല ജോയ് വെട്ടിയ്ക്കൽ എന്നിവരെയാണ് കുടിയാന്മല വൈസ്മെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചത്. വൈസ്മെൻ ഇന്റനാഷണൽ വെസ്റ്റ് ഇന്ത്യ റീജൺ ഡയറക്ടർ മൈക്കിൾ കെ.മൈക്കിൾ ഉപഹാരങ്ങൾ കൈമാറി.
ക്ലബ് പ്രസിഡന്റ് സോജൻ തോമസ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. ബേബി വട്ടക്കുന്നേൽ, പോൾ മഞ്ചപ്പിള്ളിൽ, ബിജു കിഴക്കയിൽ, ജോയ് ജോൺ, ജിമ്മി ആയിത്തമറ്റം, കുടിയാന്മല ഗോപാലൻ, ബേബി പോൾ കിഴക്കയിൽ എന്നിവർ പ്രസംഗിച്ചു.