വർക്ഷോപ്പിന്റെ ഭിത്തി തുരന്ന് ഇന്നോവ കാർ മോഷ്ടിച്ചു
1265046
Sunday, February 5, 2023 12:42 AM IST
തലശേരി: പെയിന്റടിക്കാനെത്തിച്ച ഇന്നോവ കാർ വർക്ഷോപ്പിന്റെ ഭിത്തി തുരന്ന് കവർന്നു. എരഞ്ഞോളി പാലത്തിനു സമീപം ആർ.ജെ. ഓട്ടോ ഗ്യാരേജിൽനിന്നാണ് ഇന്നോവ കാർ കടത്തിക്കൊണ്ടു പോയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ വർക്ഷോപ്പിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരമറിഞ്ഞത്. വർക്ഷോപ്പിന്റെ ഭിത്തി തുരന്ന് അകത്തു കടന്നശേഷം ഗേറ്റിന്റെ പൂട്ട് തകർത്ത് ഇന്നോവ കവർച്ച ചെയ്യുകയായിരുന്നു. പ്രവാസി മലയാളിയുടേതാണ് കാർ. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.