കൊ​ല്ലം സ്വ​ദേ​ശി പ​യ്യ​ന്നൂ​രി​ൽ കാ​റി​ടി​ച്ച് മ​രി​ച്ചു
Sunday, June 4, 2023 12:44 AM IST
പ​യ്യ​ന്നൂ​ർ: കൊ​ല്ലം സ്വ​ദേ​ശി പ​യ്യ​ന്നൂ​രി​ൽ കാ​റി​ടി​ച്ച് മ​രി​ച്ചു.​കൊ​ല്ലം നെ​ല്ലി​മു​ക്ക് മ​ട​ന്ത​ക്കോ​ട് സ്വ​ദേ​ശി ബി​നേ​ഷ് ഭ​വ​നി​ലെ ഗോ​പി​നാ​ഥ​ൻ പി​ള്ള​യു​ടെ മ​ക​ൻ ജി. ​ബി​ജു (48) വാ​ണ് മ​രി​ച്ച​ത്. പ​ട​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഓ​വ​ർ​സി​യ​റാ​ണ്. പ​യ്യ​ന്നൂ​ർ ടൗ​ണി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ബി​ജു​വി​നെ അ​മി​ത വേ​ഗ​ത്തി​ൽ പെ​രു​മ്പ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.