മട്ടന്നൂർ: ഇരിട്ടി ബ്ലോക്ക് ക്ഷീര കർഷക സംഗമവും പഴശിരാജാ നഗർ ക്ഷീരസംഘത്തിന്റെ ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.
ഇതോടനുബന്ധിച്ച ആത്മ പരിശീലന പരിപാടിയും നടന്നു. ഗവ്യ ജാലകം, ഉരുക്കളുടെ മൂല്യനിർണയം, ക്ഷീര വികസന സെമിനാറും നടന്നു. കന്നുകാലി രോഗങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് ആസിഫ് ക്ലാസെടുത്തു. ജെ.എസ്. ജസ്നി, സി. ലാവണ്യ, ഇ. കുഞ്ഞിരാമൻ നമ്പ്യാർ, എന്നിവർ നേതൃത്വം നൽകി.
ഏറ്റവുമധികം പാലളക്കുന്ന ക്ഷീരകർഷകരെയും ക്ഷീരസംഘങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്കിലെ ക്ഷീര കർഷകരുടെയും ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും എംബിബിഎസ് നേടിയ ക്രിസ്റ്റീന ദേവസ്യയെയും അനുമോദിച്ചു.
ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, എം.കെ. നാജിദ സാദിഖ്, ലിസി ജോസഫ്, ട്വങ്കിംൾ മാത്യു, മാത്യു വർഗീസ്, എ.കെ. രവീന്ദ്രൻ, എം.വി. ജയൻ, കെ.പി. അജേഷ്, എൻ. രാജൻ, കെ.എൽ. തോമസ്, ഒ. സജിനി, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, കെ.വി. പവിത്രൻ, കെ.വി. രാമചന്ദ്രൻ, രവീന്ദ്രൻ മുണ്ടയാടൻ, കെ. അരുൺ, എൻ.വി. രവീന്ദ്രൻ, വി. വിനോദ് കുമാർ, എം.എൻ. പ്രദീപൻ, ഷിജി നടുപ്പറമ്പിൽ, എം. ഗീത, വി. ശശി, പി.ടി. ചാക്കോ, കെ. രാജൻ, ടി.ടി. ജോസഫ്, കെ. രാമകൃഷ്ണൻ, സി.സി. നസീർ ഹാജി എന്നിവർ പ്രസംഗിച്ചു.