കേളകം ടൗൺ കാമറ നിരീക്ഷണത്തിൽ
1338702
Wednesday, September 27, 2023 2:41 AM IST
കേളകം: കേളകം ടൗണും പരിസരവും ഇനി മുതൽ കാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാകും. ടൗണിലും പരിസരത്തുമായി സ്ഥാപിച്ച സിസിടിവി കാമറകളുടെ ഉദ്ഘാടനം റൂറൽ എസ്പി എം. ഹേമലത നിർവഹിച്ചു.
കേളകം പോലീസിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെയും മറ്റുള്ളവരുടെയും സഹകരണത്തോടെയാണ് സിസിടിവി കാമറകൾ സ്ഥാപിച്ചത്.
പേരാവൂർ ഡിവൈഎസ്പി എ.വി. ജോൺ അധ്യക്ഷത വഹിച്ചു. കേളകം എസ്ഐ ജാൻസി മാത്യു, യുണൈറ്റഡ് മർച്ചന്റ് ചേംബർ പ്രസിഡന്റ് രാജൻ കൊച്ചിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രജീഷ്, കേളകം പ്രസ് ഫോറം പ്രസിഡന്റ് അബ്ദുൾ അസീസ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ സെക്രട്ടറി കെ.പി. അനീഷ്, വൈസ് പ്രസിഡന്റ് ഇ. ആർ സുരേഷ്, കേളകം പോലീസ് സ്റ്റേഷൻ എസ്ഐ വിഎ സുനിൽ എന്നിവർ പങ്കെടുത്തു.