മതബോധനം മഹത്തായ ശുശ്രൂഷ: മാർ ജോർജ് ഞറളക്കാട്ട്
1339120
Friday, September 29, 2023 12:50 AM IST
നെല്ലിക്കാംപൊയിൽ: സഭയിലെ ഏറ്റവും ശ്രേഷ്ഠമായ ശുശ്രൂഷയാണ് മതബോധനമെന്ന് ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്. ജീവിത സാക്ഷ്യത്തോടെയുള്ള മതബോധനം വിശ്വസ്തതയോടെ നിറവേറ്റുന്ന മതാധ്യാപകർ സഭയുടെ മുതൽക്കൂട്ടാണെന്നും മാർ ജോർജ് ഞറളക്കാട്ട് പറഞ്ഞു. നെല്ലിക്കംപൊയിൽ ഫൊറോന മതബോധന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
ഫൊറോന മതബോധന ഡയറക്ടർ ഫാ. ജോസഫ് കാവനാടി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ചാക്കോച്ചൻ കാരായിൽ, തോമസ് അറയ്ക്കൽ, ഡോളി കേളിമറ്റത്തിൽ, സെക്രട്ടറി ദേവസ്യ തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത മതബോധന ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായിപ്പള്ളി, ഷോണറ്റ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.