ചികിത്സാ സഹായനിധി കൈമാറി
1373840
Monday, November 27, 2023 3:43 AM IST
ചെറുപുഴ: ആദിലക്ഷ്മി ചികിത്സാ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി. സെറിബ്രൽ പൾസി രോഗം ബാധിച്ച് ചികിത്സ നടുത്തുന്ന ആദിലഷ്മി പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
കക്കോട്ടെ പുതിയ പുരയിൽ ബാബു- സ്വപ്ന ദന്പതികളുടെ ഏക മകളാണ് ആദിലക്ഷ്മി. വിദഗ്ധ പരിശോധന നടത്തി ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാമെന്ന് ഡോക്ടർ പറഞ്ഞതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് തുക സമാഹരിച്ചത്.
പഞ്ചായത്തംഗം കെ.എം. ഷാജി ചെയർമാനും, സ്കൂൾ പിടിഎ പ്രസിഡന്റ് കെ.എസ്. ദിലീഷ് കുമാർ കൺവീനറും, എ. ബാലകൃഷ്ണൻ ട്രഷററുമായുള്ള കമ്മിറ്റി 14,04,279 രൂപയാണ് സമാഹരിച്ചത്. ആദ്യ ഘട്ട ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ആദി ലഷ്മിയുടെ വീട്ടിലെത്തിയാണ് കമ്മിറ്റി ഭാരവാഹികൾ കുട്ടിയുടെ മാതാപിതാക്കൾക്ക് തുക കൈമാറിയത്. വാർഡ് കൺവീനർ പി. ഗോപിനാഥൻ, പി.പി. ലഷ്മണൻ എന്നിവരും സന്നിഹിതരായിരുന്നു.