വീട് ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
1373854
Monday, November 27, 2023 4:15 AM IST
പഴയങ്ങാടി: ബസ് സ്റ്റാൻഡിന് സമീപം മുൻ മാടായി പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ പി.എം. ഹനീഫയുടെ വീടിന് നേരെ അക്രമണം നടത്തിയ രണ്ടു യുവാക്കളെ പഴയങ്ങാടി പോലീസ് അറസ്റ്റു ചെയ്തു.
എരിപുരം സ്വദേശിയും ഹനീഫയുടെ സഹോദരി പുത്രനുമായ പി.എം. ഷഹീൻ (32) ഇദ്ദേഹത്തിന്റെ കൂട്ടുകാരനായ നെരുവമ്പ്രം സ്വദേശി മുഹമ്മദ് ജിഷാൻ (31 ) എന്നിവരേ യാണ് പഴയങ്ങാടി എസ്ഐ രൂപാ മധുസൂദനൻ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് ഹനീഫയുടെ വീട്ടിൽ എത്തിയ ഇവർ അക്രമണം നടത്തിയത്.
വീടിന്റെ മുൻ വശത്തെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും പൂച്ചെട്ടികളും മറ്റും തകർത്ത തിന് ശേഷം പുറത്തേ സോഫാ സെറ്റുകകൾ നശിപ്പിക്കുകയും വാതിൽ ചവിട്ട് തുറക്കുവാനുള്ള ശ്രമവും സംഘം നടത്തിയതായാണ് പരാതി. പുലർച്ചയോടെ വീട്ടിലിലെത്തിയ രണ്ടംഗ സംഘം കോളിംഗ് ബെൽ അടിച്ചതിന് ശേഷം വാതിൽ തുറക്കാത്തതിനെ തുടർന്നാണ് അക്രമം അഴിച്ചു വിട്ടത്.