ക​വി​ത​ക​ൾ​ക്ക് മ​ല​യാ​ളി മ​ന​സു​ക​ളി​ൽ ഇ​ടംന​ൽ​കി നി​ഷാ സു​രേ​ഷ് വി​ട​പ​റ​ഞ്ഞു
Monday, November 27, 2023 4:17 AM IST
പ​യ്യ​ന്നൂ​ര്‍: ആ​ക​ര്‍​ഷ​ക ഈ​ണ​ങ്ങ​ളാ​ല്‍ ക​വി​ത​ക​ളെ അ​ണി​യി​ച്ചൊ​രു​ക്കി മ​ല​യാ​ള മ​ന​സു​ക​ളി​ലേ​ക്ക് ക​ട​ത്തി​വി​ട്ട കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ നി​ഷാ സു​രേ​ഷ് (45)വി​ട വാ​ങ്ങി. വി​വി​ധ രോ​ഗാ​വ​സ്ഥ ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന നി​ഷ​യെ പു​തി​യ ക​വി​ത​ക​ള്‍​ക്ക് ഈ​ണം ന​ല്‍​കാ​നാ​യി തി​രി​ച്ചു ന​ല്‍​കാ​ന്‍ വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​മാ​യി​ല്ല.

മ​ല​യാ​ള പാ​ഠ​ശാ​ല​യി​ലൂ​ടെ സ​ര്‍​ഗ വൈ​ഭ​വം പ്ര​ക​ട​മാ​ക്കി രം​ഗ​ത്തെ​ത്തി​യ നി​ഷ മൂ​ന്നു​വ​ര്‍​ഷ​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. കാ​ര​ണം, ശാ​ന്ത​തീ​രം ഹൃ​ദ​യ​ഗീ​തം എ​ന്ന കേ​ര​ള​ത്തി​ലെ വ​ലി​യ ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ സാ​ര​ഥി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു ഇ​വ​ര്‍ .
ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ല്‍ ഇ​രു​ന്നൂ​റോ​ളം ഗീ​ത​ക​ങ്ങ​ള്‍​ക്കാ​ണ് സ്വ​ന്ത​മാ​യ ഈ​ണം ന​ല്‍​കി കാ​വ്യ ഗാ​നാ​സ്വാ​ദ​ക​രി​ലേ​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കാ​നാ​യ​ത്. ഒ​ട്ടു​മി​ക്ക ക​വി​ക​ളു​ടേ​യും ക​വി​ത​ക​ള്‍ നി​ഷ​യു​ടെ ഈ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കു​ഞ്ഞി​മം​ഗ​ലം വി.​ആ​ര്‍.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം മ്യൂ​സി​ക് ക്ല​ബ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യി​രു​ന്നു നി​ഷ.

കു​ഞ്ഞി​മം​ഗ​ലം ക​ണ്ടം​കു​ള​ങ്ങ​ര തീ​ര​ദേ​ശ റോ​ഡി​ലാ​യി​രു​ന്നു താ​മ​സം. ഭ​ര്‍​ത്താ​വ്: എ​ന്‍. കെ.​സു​രേ​ഷ് (സൗ​ദി). മ​ക്ക​ള്‍: ഗോ​പി​ക (വി​ദ്യാ​ര്‍​ഥി, ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, തൃ​ശൂ​ര്‍), ഗീ​തി​ക (വി​ദ്യാ​ര്‍​ഥി, സെ​ന്‍റ മേ​രീ​സ് എ​ച്ച്എ​സ് പ​യ്യ​ന്നൂ​ര്‍).