ഇന്ത്യയിലെ തൊഴിലാളി വര്‍ഗത്തിന്റെ കരുത്തുറ്റ സംഘടനയാണ് ഐഎന്‍ടിയുസി: കെ. സുധാകരന്
1374040
Tuesday, November 28, 2023 1:14 AM IST
കണ്ണൂര്‍: ഇന്ത്യയിലെ തൊഴിലാളി വര്‍ഗത്തിന്റെ കരുത്തുറ്റ സംഘടനായണ് ഐഎന്‍ടിയുസിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്റ്റേഡിയം കോര്‍ണറിലെ കെ.സുരേന്ദ്രന് നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പം തോളോട് തോള് ചേര്‍ന്ന് രാജ്യത്തെ തൊഴിലാളികളെ ഒരു കുടകീഴല് അണിനിരത്തി രാജ്യത്തിന്റെ വികസന കുതിപ്പിന് പ്രവര്‍ത്തിച്ച സംഘടന ഐഎന്‍ടിയുസി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു എന്ന സംഘടന മൂരാച്ചിയായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ എവിടെയാണ് സിഐടിയുവും ഇടത്പക്ഷ പ്രസ്ഥാനവും ഉള്ളത്. എല്‍ഡിഎഫ് എന്ന പേരല്ലാതെ ശക്തിയില്ലാത്ത പ്രസ്ഥാനമായി അവര്‍ മാറി. രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രാജ്യത്തിന്റെ പൊതു സമ്പത്ത് കൊള്ളയടിക്കുകയാണ് ഇന്ത്യ ഭരിക്കുന്നവര്‍ ചെയ്യുന്നത്. പൊതു മേഖല സ്ഥാപനങ്ങള്‍ മിക്കതും സ്വകാര്യ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി കഴിഞ്ഞു. ഇതോടൊപ്പം തൊഴിലാളികളുടെ അവകാശവും ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന് പറഞ്ഞു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഡോ.ജോസ് ജോര്‍ജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ സോണി സെബാസ്റ്റ്യന്‍, വി. വി. ശശീന്ദ്രന്, എ.പി. നാരായണന്, സി.ടി .ഗിരിജ, വി.കെ. ജലജ, കാര്‍ത്തിക് ശശി എന്നിവര്‍ പ്രസംഗിച്ചു.