ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ വാർഷികം
1395925
Tuesday, February 27, 2024 7:35 AM IST
ചെറുപുഴ: സെന്റ് മേരീസ് ഹൈസ്കൂൾ 42-ാം സ്കൂൾ വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ മുഖ്യാധ്യാപകൻ പി.എം. ജോർജ് വാർഷികം ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. അമൽ തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ജസ്റ്റിൻ മാത്യു, പിടിഎ പ്രസിഡന്റ് ബെന്നി ജോസ്, മദർ പിടിഎ പ്രസിഡന്റ് ദീപ ജിനു, സീന സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
എൻസിസി ഓഫീസർ സജീഷ് ടി. മാത്യു, എസ്പിസി ഓഫീസർ സീമ ജോസ്, സ്കൗട്ട് മാസ്റ്റർ എ. റോഷൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കലിക എന്ന ഡിജിറ്റൽ മാസികയുടെ പ്രകാശനം ഫാ. അമൽ തൈപ്പറമ്പിൽ നിർവഹിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.