കോട്ടൂരിൽ ഓട്ടോയിൽ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്
1395936
Tuesday, February 27, 2024 7:36 AM IST
ശ്രീകണ്ഠപുരം: കോട്ടൂർ അമ്പലത്തിന് സമീപം കാർ ഓട്ടോ ടാക്സിയിൽ ഇടിച്ച് ദന്പതികൾക്കും നാലുവയസുകാരിയായ മകൾക്കും പരിക്ക്. മനു ഭാര്യ അഞ്ജു, ഇവരുടെ മകൾ ജൊഹാന എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
ജൊഹാനയെ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്ന ദന്പതികൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. അഞ്ജുവിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുവിനും പരിക്കുണ്ട്. കാർ ഓടിച്ചയാൾ മദ്യലഹരിയിലായിരുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ട്.