സ്ഥിരം മദ്യപാനികളെ മോചിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം
1396046
Wednesday, February 28, 2024 1:34 AM IST
തേർത്തല്ലി: സ്ഥിരം മദ്യപാനികളെ അതിൽനിന്ന് മോചിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് മോൺ. തോമസ് തൈത്തോട്ടം ആവശ്യപ്പെട്ടു.
മദ്യവിരുദ്ധ സമിതി മേരിഗിരി മേഖലാ കമ്മിറ്റി തേർത്തല്ലിയിൽ സംഘടിപ്പിച്ച ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത വൈസ് പ്രസിഡന്റ് ജോസ് ചാരച്ചേരിൽ അധ്യക്ഷത വഹിച്ചു.
ഫൊറോന വികാരി ഫാ. മാത്യു മഠത്തിമ്യാലിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചൻ കൊല്ലുകൊമ്പിൽ, തോമസ് ആലപ്പാട്ട്, തോമസ് കൊട്ടാടിക്കുന്നേൽ, ജോർജ് പന്തമാക്കൽ എന്നിവർ പ്രസംഗിച്ചു. സിബി നിരപ്പേൽ, ജോസ് പുതുപ്പള്ളിൽ, സണ്ണി കൊല്ലംപറമ്പിൽ, ചാക്കോച്ചൻ നിരപ്പേൽ, ചാർളി തുണ്ടത്തിൽ, ആനിച്ചൻ കുളങ്ങരമുറിയിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.