ത​പാ​ല്‍ വോ​ട്ടു​ക​ൾ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി
Wednesday, April 17, 2024 1:52 AM IST
ക​ണ്ണൂ​ർ: മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ പോ​ളിം​ഗ് ടീം ​എ​ത്തി ചെ​യ്യി​ച്ച പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി. ക​ണ്ണൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ത​പാ​ൽ വോ​ട്ടു​ക​ൾ മു​ന്‍​സി​പ്പ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, അ​ഴീ​ക്കോ​ടേ​ത് പ​ള്ളി​ക്കു​ന്ന് ഗ​വ. വ​നി​താ കോ​ള​ജ്, ത​ളി​പ്പ​റ​മ്പി​ലേ​ത് ടാ​ഗോ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. സ്ടോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ മാ​റ്റു​ന്ന​ത് പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ വി​ല​യി​രു​ത്തി.

നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ ഉ​പ​വ​ര​ണാ​ധി​കാ​രി​യി​ല്‍ നി​ന്നു സ്വീ​ക​രി​ച്ചാ​ണ് അ​ര്‍​ഹ​രാ​യ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട് ചെ​യ്യി​പ്പി​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്യി​പ്പി​ച്ച ശേ​ഷം പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ ഉ​പ​വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റി അ​വ ക്രോ​ഡീ​ക​രി​ച്ച് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് വി​ല​യി​രു​ത്തി​യ​ത്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​വ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി​യ​ത്. ബു​ധ​നാ​ഴ്ച ക​മ്മീ​ഷ​നിം​ഗ് ന​ട​ത്താ​നി​രി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ള്‍, ഇ ​വി​എം ക​മ്മീ​ഷ​നിം​ഗ് ഹാ​ള്‍ എ​ന്നി​വ​യു​ടെ സു​ര​ക്ഷ​യും ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി. അ​സി. ക​ള​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.