രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ നേതൃസമ്മേളനം
1436188
Monday, July 15, 2024 12:45 AM IST
പയ്യാവൂർ: രാഷ്ട്രീയ കിസാൻ മഹാസംഘ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂരിൽ സംഘടിപ്പിച്ച ജില്ലാ നേതൃസമ്മേളനം സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സണ്ണി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജോയി മലമേൽ, ജോർജ് പുത്തേട്ട്, വത്സമ്മ ദേവസ്യ, പീറ്റർ പുതുപ്പറമ്പിൽ, ജോയി ഉളിക്കൽ, ബിനോയ് പുത്തൻനടയിൽ, ഗർവാസീസ് കല്ലുവയൽ, പി.എ. വർഗീസ് വൈദ്യർ, ജോസഫ് ഉളിക്കൽ, ടോമി തോമസ് എന്നിവർ പ്രസംഗിച്ചു.
വന്യമൃഗശല്യം, കടബാധ്യത, ജപ്തി, കർഷക ഭൂമിയിലെ മരം മുറിക്കാൻ അനുവദിക്കാത്തത് എന്നിവയടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഓഗസ്റ്റ് 30, 31 തീയതികളിൽ ഇടുക്കിയിൽ നടത്തുന്ന സംസ്ഥാന മഹാസംഗമത്തിൽ കണ്ണൂർ ജില്ലയിൽ നിന്ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. മലയോര മേഖലയിൽ അരനൂറ്റാണ്ടിലേറെക്കാലമായി വാർത്താ-പത്ര വിതരണ രംഗത്ത് സജീവ സാന്നിധ്യമായ തോമസ് അയ്യങ്കാനാലിനെ ഉപഹാരം നൽകി ആദരിച്ചു.