ചക്കരക്കൽ: പോലീസ് സ്റ്റേഷനിൽ പരാതി പരിഹാരവുമായി ബന്ധപ്പെട്ടു യുവാവ് കുഴഞ്ഞുവീണു മരിച്ചു. ന്യൂ മമ്പറം പവർലൂംമൊട്ട ബസ് സ്റ്റോപ്പിനു സമീപത്തെ അബ്ദുൾഹമീദ്-റാബിയ ദന്പതികളുടെ മകൻ റദീഫ് (45) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ക്ഷീണം തോന്നിയതിനെ തുടർന്ന് കസേരയിൽ ഇരിക്കവേയാണു കുഴഞ്ഞുവീണത്. ഉടൻ ചക്കരക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സജിന.