തളിപ്പറമ്പ്: റോഡിന് കുറുകെ ഓടിയ തെരുവുനായയെ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു. ഡ്രൈവർ പട്ടുവം അരിയിലെ ഷൈജു, യാത്രക്കാരി പട്ടുവം ആശാരി വളവിലെ കാവും കുളത്തിൽ തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്. പട്ടുവം മുറിയാത്തോടെ പഞ്ചായത്ത് ഓഫീസിനു സമീപം വെള്ളിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടം. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.