തളിപ്പറമ്പ്: തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപ വിലവരുന്ന നിരോധിത 300 മില്ലി ലിറ്റർ കുപ്പിവെള്ളം പിടികൂടി. പി.കെ. ഷെഫീഖിന്റെ ഉടമസ്ഥതയിലുള്ള കെ.വി.ടി പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ 679 പെട്ടികളിലായി സൂക്ഷിച്ച കുപ്പി വെള്ളമാണ് പിടികൂടിയത്.
10000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത കുപ്പിവെള്ളം ഹരിത കർമ സേനയ്ക്ക് കൈമാറി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി അഷ്റഫ്, എൻഫോഴ്സ്മെന്റ് ഓഫീസർ ടി.വി രഘുവരൻ, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി. രസിതഎന്നിവർ പരിശോധനയിൽ പങ്കെടുത്തു.