കൂത്തുപറമ്പ്: നിർമലഗിരി കോളജ് എൻഎസ്എസ് വോളന്റിയർമാരുടെ കരുതലിൽ ഗൃഹശ്രീ ഭവന പദ്ധതിയുടെ ഭാഗമായി കൈതേരി കപ്പണയിലെ ലിജിക്കും മകൾക്കും സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർഥ്യമായി.
വോളന്റിയർമാർ ഉദാരമതികളായ നാട്ടുകാരിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും സമാഹരിച്ച തുകയും ഗൃഹശ്രീ ഭവന പദ്ധതിയുടെ ഭാഗമായി ലഭിച്ച തുകയും ലിജിയുടെ സ്വന്തം അധ്വാനവും ഉപയോഗിച്ചാണ് സ്വപ്നഭവനം പൂർത്തിയാക്കിയത്. ഇന്നലെയായിരുന്നു പാലുകാച്ചൽ ചടങ്ങ്. നിർമലഗിരി കോളജ് ലോക്കൽ മാനേജർ റവ. ഡോ. തോമസ് കൊച്ചു കരോട്ട്, പ്രോഗ്രാം ഓഫീസർമാരായ ഡോ. ജയ്സൺ ജോസഫ്, ദീപ്തി കെ. ലിസ്ബത്ത്, ഗണിതവിഭാഗം അധ്യാപിക ഡോ. റിൻസി കുര്യൻ, വോളന്റിയർമാരായ സിദ്ധാർഥ്, ഹർമിത , ഡയാന, സാനിയ, എന്നിവർ പങ്കെടുത്തു.