പഴയങ്ങാടി: സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള വയോസേവന പുരസ്കാരം കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്. വയോജന മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ അരലക്ഷം രൂപയാണ് പുരസ്കാരം.
വയോജന മേഖലയിൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ നൂതനവും മാതൃകാപരവുമായ പദ്ധതികളിലൂടെയാണ് ഈ അംഗീകാരം നേടിയതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ പറഞ്ഞു.