മരം മുറിക്കുന്നതിനിടെ ശിഖരം തലയിലിടിച്ച് തൊഴിലാളി മരിച്ചു
1461326
Tuesday, October 15, 2024 10:07 PM IST
കൊട്ടിയൂർ: കൊട്ടിയൂരില്‍ മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തലയിലിടിച്ച് തൊഴിലാളി മരിച്ചു. കൊട്ടിയൂര്‍ കണ്ടപ്പനത്തെ ചെറുപ്ലാവില്‍ ഷാജു ജോസഫ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിച്ചുനീക്കുന്നതിനിടെ മറ്റൊരു മരത്തിന്റെ ശിഖരം പൊട്ടിവീണ് തലയിലടിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ ഷാജുവിനെ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊട്ടിയൂർ ചപ്പമല കരിംബുകണ്ടത്തിലായിരുന്നു അപകടം. പരേതരായ ജോസഫ്-റോസമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഗ്രേസി. മക്കൾ: അഖില്‍, ആഷ്ലി. മൃതദേഹം കേളകം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം പിന്നീട് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.