പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കെട്ടിടത്തിൽനിന്നു വീണ് മരിച്ചു
1483924
Monday, December 2, 2024 10:17 PM IST
ഇരിക്കൂർ: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. പടിയൂർ കല്യാട് തെരുവിലെ തിരുവങ്ങാടൻ വീട്ടിൽ ചന്തു കോമരം-ദേവി ദന്പതികളുടെ മകൻ ടി. സജീവനാണ് (45) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കുട്ടാവിൽ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു സംഭവം. ഉടൻ നാട്ടുകാർ സമീപത്തെ സ്വകാര്യആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഷൈമ. മക്കൾ: അനന്തു, വേദശ്രീ. സഹോദരങ്ങൾ: രാജീവൻ, സജിനി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് രണ്ടിന് പടിയൂർ പഞ്ചായത്ത് ഊരത്തൂർ ശ്മശാനത്തിൽ സംസ്കരിക്കും.