അനുശോചിച്ചു
1227762
Thursday, October 6, 2022 12:42 AM IST
കാഞ്ഞങ്ങാട്: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മാന്തോപ്പ് മൈതാനിയിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, എൻ.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, നീലേശ്വരം നഗഭസഭ ചെയർപേഴ്സൺ ടി.വി.ശാന്ത, മുൻ എംപി പി.കരുണാകരൻ, പി.കെ.ഫൈസൽ, കെ.പി.സതീഷ്ചന്ദ്രൻ, വി.വി.രമേശൻ, സി.പി.ബാബു, ബങ്കളം കുഞ്ഞികൃഷ്ണൻ, കുര്യാക്കോസ് പ്ലാപ്പറന്പിൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അസീസ് കടപ്പുറം, എ.വേലായുധൻ, കരീം ചന്തേര, പി.പി.രാജു, സുരേഷ് പുതിയേടത്ത്, രതീഷ് പുതിയപുരയിൽ, വി.കെ.രമേശൻ എന്നിവർ പ്രസംഗിച്ചു.