ത​മി​ഴ് മൊ​ഴി​യ​ഴ​കി​ല്‍ സ​ഹോ​ദ​രി​മാ​ര്‍
Saturday, December 3, 2022 1:22 AM IST
ത​മി​ഴ് പ​ദ്യം​ചൊ​ല്ല​ലി​ല്‍ ഒ​ന്നാം​സ​മ്മാ​നം ത​മി​ഴ് സ​ഹോ​ദ​രി​മാ​ര്‍​ക്ക്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ക​രി​ഷ്മ ശ​ര​വ​ണ​നും യു​പി വി​ഭാ​ഗ​ത്തി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് എ​യു​പി സ്‌​കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി മാ​ന​സ ശ​ര​വ​ണ​നു​മാ​ണ് സ​മ്മാ​നം നേ​ടി​യ​ത്. വൈ​ര​മു​ത്തു​വി​ന്‍റെ "മു​ത​ല്‍ മു​ത​ലാ​യ അ​മ്മാ​വു​ക്ക്' എ​ന്ന ക​വി​ത​യാ​ണ് ഇ​രു​വ​രും ആ​ല​പി​ച്ച​ത്. ക​രി​ഷ്മ മൂ​ന്നാം​ത​വ​ണ​യാ​ണ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. ത​മി​ഴ്‌​നാ​ട് തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​ന്‍ ശ​ര​വ​ണ​നും അ​മ്മ കാ​ളീ​ശ്വ​രി​യും സ്‌​ക്രാ​പ്പ് ബി​സി​ന​സു​മാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി തൃ​ക്ക​രി​പ്പൂ​ര്‍ കൊ​യോ​ങ്ക​ര​യി​ലാ​ണ് താ​മ​സം.