വലിച്ചെറിയല്‍ മുക്ത കാമ്പയിന് ഇന്നു തുടക്കം
1262394
Thursday, January 26, 2023 12:49 AM IST
കാസര്‍ഗോഡ്: ഹരിതകേരളം മിഷന്, ശുചിത്വ മിഷന്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൃത്തിയുള്ള നവകേരളം വലിച്ചെറിയല്‍ മുക്ത കാമ്പയിന് ജില്ലയില്‍ ഇന്നു തുടക്കമാകും. 2017 ഓഗസ്റ്റ് 15ന് തുടക്കമിട്ട 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' കാമ്പയിന്റെ രണ്ടാംഘട്ടമാണ് റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കുന്നത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒറ്റത്തവണ ശുചീകരണത്തിലൂടെയാണ് ജില്ലയില്‍ വലിച്ചെറിയല്‍ മുക്ത കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് മടിക്കൈ മേക്കാട്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിക്കും.പൊതുയിട ശുചീകരണത്തിന്റെ ഭാഗമായി വേര്‍തിരിച്ചെടുക്കുന്ന പാഴ്വസ്തുക്കള് ക്ലീന്‍ കേരള കമ്പനി ഉള്‍പ്പെടെയുള്ള ഹരിതസഹായ സംഘങ്ങള്‍ ശേഖരിക്കും.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതസഹായ സംഘങ്ങളുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കുന്നതിനുള്ള ഏകോപനത്തിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.