എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​നം
Tuesday, March 21, 2023 12:51 AM IST
പെ​രി​യ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ബാ​ധി​ത​രു​ടെ ര​ക്ഷി​താ​ക്ക​ളാ​യ വ​നി​ത​ക​ള്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. പെ​രി​യ മ​ഹാ​ത്മാ മോ​ഡ​ല്‍ ബ​ഡ്സ് സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ല്ലൂ​ര്‍ പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ​അ​ര​വി​ന്ദാ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ്, അ​സാ​പ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ജി​സ് ജോ​ര്‍​ജ്, ബ​ഡ്സ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​ ദീ​പ, കെ.​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​തം ബാ​ധി​ച്ച 11 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 100 പേ​ര്‍​ക്ക് വി​വി​ധ തൊ​ഴി​ലു​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. പു​ല്ലൂ​ര്‍ പെ​രി​യ, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി 30 പേ​രാ​ണ് ആ​ദ്യ ബാ​ച്ചി​ല്‍ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. ഹാ​ന്‍​ഡ് എം​ബ്രോ​യ്ഡ​റി, ടൈ​ല​റിം​ഗ് എ​ന്നി​വ​യി​ലാ​ണ് ഇ​വ​ര്‍ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് അം​ഗീ​കൃ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭ്യ​മാ​കും.