യാ​ത്ര​യ​യ​പ്പു​ സ​മ്മേ​ള​നം ന​ട​ത്തി
Thursday, March 23, 2023 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ബേ​ക്ക​ല്‍ ക്ല​ബ് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. കെ.​എ​ച്ച്.​ സാ​ജ​ന്‍ (ആ​ര്‍​ഡി​ഡി ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി, ക​ണ്ണൂ​ര്‍ മേ​ഖ​ല) മു​ഖ്യാ​തി​ഥി​യാ​യി.
ഡോ.​ എ.​വി.​ സു​രേ​ഷ് ബാ​ബു, മെ​ജോ ജോ​സ​ഫ്, മു​ന്‍​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി.​ പ്ര​സീ​ത, ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി ജി​ല്ലാ കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി.​ ശ​ശി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.
അ​സി. കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ മോ​ഹ​ന​ന്‍ സ്വാ​ഗ​ത​വും, ടി.​വി.​ വി​നോ​ദ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍
എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​നം:
ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

ചെ​റു​വ​ത്തൂ​ര്‍: ഗ​വ. ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​പ്പ് അ​ധ്യ​യ​ന​ വ​ര്‍​ഷം എ​ട്ടാം​ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.
ഏ​പ്രി​ല്‍ അ​ഞ്ച് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 2023-24 അ​ധ്യ​യ​ന വ​ര്‍​ഷം എ​ട്ടാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം.
പൊ​തു വി​ഷ​യ​ങ്ങ​ള്‍​ക്കൊ​പ്പം എ​ന്‍​ജി​നി​യ​റിം​ഗ് ട്രേ​ഡു​ക​ളി​ലും ദേ​ശീ​യ നൈ​പു​ണ്യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ട്രേ​ഡു​ക​ളി​ലും പ​രി​ശീ​ല​നം ല​ഭി​ക്കും.
അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​നും പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍​ക്കും വെ​ബ്സൈ​റ്റ്: www.polyadmission.org/ths ഫോ​ണ്‍: 9400006497, 9746990942, 9020303010, 9961520613.