പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍നിന്ന് നാളെ 36 കിലോമീറ്റര്‍ ദൂരം കുരിശിന്റെ വഴി
1282391
Thursday, March 30, 2023 12:47 AM IST
പാണത്തൂര്‍: നാല്പതാം വെള്ളിയാഴ്ചയുടെ ഭാഗമായി നാളെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ നിന്ന് 36 കിലോമീറ്റര്‍ ദൂരം കുരിശിന്റെ വഴി പ്രയാണം നടക്കും.
ഇടവക വികാരി ഫാ. ജോസഫ് പൗവത്തിന്റെ നേതൃത്വത്തില്‍ രാവിലെ ആറിന് വിശുദ്ധ കുര്ബാനയോടു കൂടി ആരംഭിക്കുന്ന പ്രയാണം വൈകുന്നേരം ആറിന് അമ്പലത്തറ സ്നേഹാലയത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.
ഫാ. ജോസഫ് പൗവത്ത്, ഫാ. ജോഷി വല്ലാര്കാട്ട്, ഫാ. തോമസ് പട്ടാംകുളം, ഫാ. ഡിനോ കുമ്മാനിക്കാട്ട്, ഫാ. ഷിജോ കുഴിപ്പള്ളി, ഫാ. ജോസഫ് തറപ്പുതൊട്ടിയില്‍, ഫാ. ജോര്‍ജ് പുതുപറമ്പില്‍, ഫാ. സണ്ണി വടക്കേറ്റം, ഫാ. സണ്ണി തോമസ്, ഫാ. മനോജ് കരിമ്പൂഴിക്കല്, ഫാ. ഏബ്രഹാം പുതുകുളത്തില്‍, ഫാ. ഷിന്റോ ഒഎഫ്എം എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍വച്ച് സന്ദേശം നല്‍കും.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിപ്പോയമക്കളുടെ മാനസാന്തരത്തിനും വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയില്‍ നിന്നുള്ള മോചനത്തിനും ലോക സമാധാനത്തിനും വേണ്ടി വിവിധ ഇടവക സമൂഹങ്ങളും ഭക്ത സംഘടനകളും ആകാശപ്പറവകളുടെ ആശ്രമങ്ങളും ചേര്‍ന്നാണ് നാല്പതാം വെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തുന്നത്.