വ​നി​താ ഡോ​ക്ട​ര്‍ വീട്ടിൽ മ​രി​ച്ച നി​ല​യി​ല്‍
Wednesday, June 7, 2023 12:51 AM IST
ബ​ദി​യ​ടു​ക്ക: വ​നി​താ ഡോ​ക്ട​റെ വീ​ട്ടി​ന​ക​ത്തെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ന്യ​പ്പാ​ടി​ക്ക് സ​മീ​പം ക​രി​ക്ക​ട്ട​പ്പ​ള്ള​യി​ലെ ഗോ​പാ​ല​കൃ​ഷ്ണ​ഭ​ട്ടി​ന്‍റെ​യും വി​നോ​ദ​യു​ടെ​യും ഏ​ക​മ​ക​ള്‍ ജി.​കെ. പ​ല്ല​വി (25)യാ​ണ് മ​രി​ച്ച​ത്.

പ​ല്ല​വി തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 വ​രെ വീ​ട്ടു​കാ​രോ​ട് സം​സാ​രി​ച്ച​ശേ​ഷം ത​ല​ക​റ​ങ്ങു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് കി​ട​പ്പു​മു​റി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 7.30 ക​ഴി​ഞ്ഞി​ട്ടും എ​ഴു​ന്നേ​ല്‍​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ സം​ശ​യം തോ​ന്നി കി​ട​പ്പു​മു​റി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ ജ​ന​ല്‍​ക്ക​മ്പി​യി​ല്‍ ചു​രി​ദാ​റി​ന്‍റെ ഷാ​ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ​ല്ല​വി കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ബ​ദി​യ​ടു​ക്ക പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.