സംസ്ഥാന ബധിര കായികമേള: മാര്‍ത്തോമ സ്കൂളിന് തിളക്കമാര്‍ന്ന നേട്ടം
1374438
Wednesday, November 29, 2023 7:32 AM IST
കാസര്‍ഗോഡ്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ബധിര കായികമേളയില്‍ തിളക്കമാര്‍ന്ന നേട്ടവുമായി ചെര്‍ക്കള മാര്‍ത്തോമ ബധിരവിദ്യാലയം.
രണ്ടു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ മൂന്നു മെഡലുകളാണ് ജില്ലയ്ക്കുവേണ്ടി സ്കൂള്‍ നേടിയെടുത്തത്. അണ്ടര്‍-18 ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കെ. രാകേഷ് കുമാറും അണ്ടര്‍-16 ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി എ. ജീവനുമാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. അണ്ടര്‍-16 പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പല്ലവി വെങ്കലമെഡല്‍ നേടി.