കോൺഗ്രസ് മാർച്ച് നടത്തി
1436929
Thursday, July 18, 2024 2:27 AM IST
വെള്ളരിക്കുണ്ട്: മഴക്കെടുതി രോഗത്തിൽ മലയോരം വലയുമ്പോഴും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റുജീവനക്കാരെയും നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി ജോസഫ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി, ടി.അബ്ദുൾ ഖാദർ, അലക്സ് നെടിയകാലയിൽ, കെ.ആർ.വിനു, ജിമ്മി ഇടപ്പാടി, ജോസ് വടക്കേപറമ്പിൽ, ജോസഫ് വർക്കി, പി.പത്മാവതി, ജോർജ് തോമസ്, ലിബിൻ ജേക്കബ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.