കാസർഗോഡ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിദ്യാർഥിനി എൻ.എം. വൈഷ്ണവി(17) ആണ് മരിച്ചത്.
രണ്ടാഴ്ചയിലേറെയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശി പരേതനായ എൻ.എം. ശശിയുടെയും എം.കെ. ശുഭയുടെയും മകളാണ്. ഒരു സഹോദരിയുണ്ട്. സംസ്കാരം കോഴിക്കോട്ട് നടക്കും.