പോപ്പ് പയസ് സ്കൂളിൽ കായികമേള
1593598
Sunday, September 21, 2025 11:35 PM IST
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 വർഷത്തെ കായികമേള സംഘടിപ്പിച്ചു. എംഎസ്സി സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഗോപൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. മോഹൻ, വർഗീസ് മത്തായി, സി.ടി. വർഗീസ്, ജോജി വർഗീസ്, റോയി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.