മോഷണക്കേസിലെ പ്രതി 14 വർഷങ്ങൾക്കുശേഷം പിടിയിൽ
1594478
Wednesday, September 24, 2025 11:36 PM IST
മാന്നാർ: മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 14 വർഷങ്ങൾക്കുശേഷം പിടിയിൽ. നിരണം ആശാൻകുടി പുതുവൽ വീട്ടിൽ സജിത്തി(32)നെയാണ് മാന്നാർ പോലീസ് പിടികൂടിയത്. 2011ൽ മാന്നാർ കുറ്റിയിൽ ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ മാന്നാർ പോലീസ് സജിത്തിനെ പിടികൂടിയിരുന്നു.
തുടർന്ന് റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൽപി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇയാൾ 10 വർഷത്തോളം കണ്ണൂരിലും പിന്നീട് റാന്നിയിലെ പല മേഖലകളിലും ഒളിവിൽ കഴിയുകയായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ ടി. രജീഷ്കുമാറിന്റെ നേതൃത്വത്തിൽ മാന്നാർ/പേലിസ് സംഘം നടത്തിയ സമഗ്രമായ അന്വേഷണത്തിൽ റാന്നി ഉന്നക്കാവിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.